ബര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് കേളികൊട്ടുയരാന്‍ പത്തുനാള്‍ ബാക്കിയിരിക്കെ ജര്‍മ്മനി 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ മാര്‍ക്കോ റൂയിസ്, മാറ്റ് ഹമ്മല്‍സ് എന്നീ പ്രമുഖ താരങ്ങള്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ബൊറൂസിയ ഡോട്മുണ്ടിന്റെ വണ്ടര്‍ കിഡ് 17കാരനായ യൂസുഫ മൗകോകെയും ടീമില്‍ ഇടംപിടിച്ചു.
2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ വിജയ ഗോള്‍ നേടിയ മാരിയോ ഗോട്‌സെ അപ്രതീക്ഷിതമായി 26 അംഗ ടീമില്‍ ഇടംനേടി. ക്യാപ്റ്റനും ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്തനുമായ മാനുവല്‍ ന്യൂയറാണ് ജര്‍മ്മന്‍ വല കാക്കുക. ബാഴ്‌സലോണയുടെ ആന്ദ്രെ ടെര്‍സ്റ്റീഗന്‍, എയ്ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിന്റെ കെവിന്‍ ട്രാപ്പ് എന്നീ താരങ്ങളും കീപ്പര്‍മാരായി ടീമില്‍ ഇടം പിടിച്ചു.
നവംബര്‍ 23ന് ജപ്പാനുമായാണ് ജര്‍മ്മനിയുടെ ആദ്യ മത്സരം. സ്‌പെയിന്‍, കോസ്റ്റാറിക്ക എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ആര്‍മെല്‍ ബെല്ല-കോട്ചാപ്പ്, മത്തിയാസ് ജിന്റര്‍, ക്രിസ്റ്റ്യന്‍ ഗുണ്ടര്‍, തിലോ കെഹ്റര്‍, ലൂക്കാസ് ക്ലോസ്റ്റര്‍മാന്‍, ഡേവിഡ് റൗം, അന്റോണിയോ റൂഡിഗര്‍, നിക്കോ ഷ്ലോട്ടര്‍ബെക്ക്, നിക്ലാസ് സുലെ എന്നീ താരങ്ങള്‍ പ്രതിരോധ നിരയില്‍ അണിനിരക്കും.
ജൂലിയന്‍ ബ്രാന്‍ഡ്, നിക്ലാസ് ഫുള്‍ക്രഗ്, ലിയോണ്‍ ഗൊറെറ്റ്സ്‌ക, മരിയോ ഗോട്സെ, ഇല്‍കെ ഗുണ്ടോഗന്‍, ജോനാസ് ഹോഫ്മാന്‍, ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാലയുമാണ് മിഡ്ഫീല്‍ഡര്‍മാര്‍.
കരീം അദെയെമി, സെര്‍ജ് ഗ്‌നാബ്രി, കെയ് ഹാവെര്‍ട്‌സ്, യൂസുഫ മൗക്കോക്കോ, തോമസ് മുള്ളര്‍, ലെറോയ് സാനെ എന്നിവര്‍ ഫോര്‍വേഡില്‍ ജര്‍മ്മനിക്കായി അണിനിരക്കും.
---
:
:
;
;
--
: 32
: 8
; 13
,
;
--
--
--
:
; ,
;
; 20
Headquarters :KalakaumudiKalakaumudi GardensKumarapuramThiruvananthapuram - 695011Phone - 0471 - 2443531, 2447870
Kalakaumudi PublicationsKalakaumudi Gardens,Kumarapuram, Medical College POPh : 91-